Kerala
പ്രിന്‍സിപ്പല്‍ അല്ലാത്തയാള്‍ പദവിയില്‍; കേപ്പ് ഡയരക്ടര്‍ നിയമനം വിവാദത്തില്‍
പ്രൊഫസര്‍ ആയി വിരമിച്ച വി ഐ താജുദ്ദിന്‍ അഹമ്മദിനാണ് നിയമനം നല്‍കിയത്.
തിരുവനന്തപുരം | കേപ്പ് (കോപ്പറേറ്റിവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍) ഡയറക്ടര്‍ നിയമനം വിവാദത്തില്‍. പ്രിന്‍സിപ്പല്‍ അല്ലാത്തയാളെ കേപ്പ് ഡയരക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. പ്രൊഫസര്‍ ആയി വിരമിച്ച വി ഐ താജുദ്ധീന്‍ അഹമ്മദിനാണ് നിയമനം നല്‍കിയത്. ഇടത് സംഘടനാ നേതാവാണ് താജുദ്ധീന്‍.
ഇതുവരെ നിയമിക്കപ്പെട്ടവരെല്ലാം സീനിയര്‍ പ്രിന്‍സിപ്പല്‍മാരായിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
---- facebook comment plugin here -----