anupama child missing case
അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ എതിര്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശം
നേരത്തെ, ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച എതിര്‍ കക്ഷികള്‍ കമ്മീഷന് മുമ്പാകെ എത്തിയിരുന്നില്ല
തിരുവനന്തപുരം | അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ വിദ്യഭ്യാസ, തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. അനുപമയുടെ തിരച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ എതിര്‍ കക്ഷിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന് വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. നാളെ ഉച്ചക്ക് മൂന്നിന് മുമ്പായി രേഖകള്‍ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.
നേരത്തെ, ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച എതിര്‍ കക്ഷികള്‍ കമ്മീഷന് മുമ്പാകെ എത്തിയിരുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് എതിര്‍ കക്ഷികള്‍ കമ്മീഷനെ രേഖാമൂലം ആറിയിക്കുകയായിരുന്നു.
കേസില്‍ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പോലീസും ശിശുക്ഷേമ സമിതിയും ഇതിന് തയ്യാറായിരുന്നില്ല.