Connect with us

Kerala

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 63 വര്‍ഷം തടവ്

പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടരവര്‍ഷംകൂടി തടവ് അനുഭവിക്കണം.

Published

|

Last Updated

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 63 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. കള്ളമല മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ചെരുവുകാലായില്‍ സുരേഷിനെയാണ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടരവര്‍ഷംകൂടി തടവ് അനുഭവിക്കണം.

2018,2020 വര്‍ഷങ്ങളിലെ ഏപ്രില്‍ മേയ് മാസങ്ങളില്‍ പന്ത്രണ്ടുകാരി പീഢനത്തിനിരയായെന്നാണ് പ്രോസിക്യൂഷന്‍ വാദം. അഗളി പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ എകെ അഷറഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ അരുണ്‍ ഡിവൈഎസ്പി മുരളീധരന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest