Connect with us

Kerala

ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം കോടതിയില്‍ നിന്നും 2011-12 കാലയളവില്‍ രണ്ടുതവണ സെലിന്‍ സംരക്ഷണഉത്തരവ് സമ്പാദിച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട|  ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവായ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ ചൂണ്ടലില്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സി പി ഡാനിയേലിനെയാണ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ഭാര്യ സെലിന്‍ എന്ന് വിളിക്കുന്ന റേച്ചല്‍ ഡാനിയേലി(54) നെയാണ് 2017 ഫെബ്രുവരി 18ന് ഡാനിയേല്‍ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ഭര്‍ത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ കേസുകള്‍ നല്‍കിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നല്‍കാത്തതും മറ്റുമാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം കോടതിയില്‍ നിന്നും 2011-12 കാലയളവില്‍ രണ്ടുതവണ സെലിന്‍ സംരക്ഷണഉത്തരവ് സമ്പാദിച്ചിരുന്നു. തണ്ണിത്തോട് എസ് ഐ ആയിരുന്ന ലീലാമ്മയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍ ജോസ് തുടര്‍ അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിടികൂടി.
അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി ബിന്നി ഹാജരായി.

 

Latest