Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് വോട്ട് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റി

Published

|

Last Updated

തിരുവനന്തപുരം |  പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് വോട്ട് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച സംഭവിച്ചതായും റിട്ടേണിങ് ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിക്കേണ്ടിയിരുന്ന തര്‍ക്ക വിഷയമായ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളുടെ പെട്ടി മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാല്‍ വോട്ടുകളടങ്ങിയ പെട്ടികളില്‍ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്.

എണ്ണാതിരുന്ന 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് പെട്ടികളില്‍ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തുകയായിരുന്നു.

 

---- facebook comment plugin here -----

Latest