Connect with us

Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി

തട്ടിക്കൊണ്ടുപോകാനായി പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലവും കേന്ദ്രീകരിച്ചായിരിക്കും അടുത്ത തെളിവെടുപ്പ്

Published

|

Last Updated

കൊല്ലം | ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതി പത്മകുമാറിന്റെ വീട്ടിലെ തെളിവെടുപ്പ് നാലരമണിക്കൂറിനു ശേഷം പൂർത്തിയായി. പ്രതികളായ പത്മകുമാർ, ഭാര്യ അനിത മകൾ അനുപമ എന്നിവരെ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് .

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു വന്ന ശേഷം കുട്ടിയോട എങ്ങനെ പെരുമാറി, എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് പുനരാവിഷ്‌കരിച്ചത്. വീട്ടിലെ തെളിവെടുപ്പിന് ശേഷം കുളമട കിഴക്കനേലയിലെ തട്ടുകടയിലേക്ക് പ്രതികളെ കൊണ്ടുപോയി. രണ്ടാം പ്രതിയായ അനിതാകുമാരി മോചനദ്യവ്യം ആവശ്യപെട്ട് വിളിച്ചത് ഇവിടുത്തെ കടയുടമയുടെ ഫോണിൽ നിന്നായിരുന്നു.

തട്ടിക്കൊണ്ടുപോകാനായി പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലവും കേന്ദ്രീകരിച്ചായിരിക്കും അടുത്ത തെളിവെടുപ്പ് നടക്കുക.

കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറും ചില ബാങ്ക് രേഖകളും പോലീസ് തെളിവെടുപ്പിനുശേഷം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.