Connect with us

National

കോവിഡ് എന്‍ഡെമിക് സ്റ്റേജില്‍; 10 ദിവസത്തേക്ക് കേസുകള്‍ ഉയരും; തുടര്‍ന്ന് കുറയും

അണുബാധകളുടെ ഏറ്റവും പുതിയ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം.

Published

|

Last Updated

ന്യൂഡെല്‍ഹി | അടുത്ത 10-12 ദിവസത്തേക്ക് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും പിന്നീട് കുറയുകയും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള അണുബാധകളുടെ ഏറ്റവും പുതിയ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

അണുബാധ ഇപ്പോള്‍ എന്‍ഡെമിക് ഘട്ടത്തിലാണ്. ദിവസങ്ങൾക്കുള്ളിൽ ഉയര്‍ന്ന നിലയിലേക്ക് അണുബാധകള്‍ എത്തുമെന്നും തുടര്‍ന്ന് കേസുകള്‍ കുറയുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,830 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.

 

 

 

 

 

Latest