Connect with us

Ongoing News

കലാശത്തില്‍ ബെംഗളൂരുവിനെ കീഴടക്കി; സൂപ്പര്‍ കപ്പ് ഒഡീഷക്ക്

പ്രബലരായ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒഡീഷ കന്നിക്കിരീടം സ്വന്തമാക്കിയത്.

Published

|

Last Updated

കോഴിക്കോട് | സൂപ്പര്‍ കപ്പില്‍ കിരീടം ചൂടി ഒഡീഷ എഫ് സി. പ്രബലരായ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒഡീഷ കന്നിക്കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് ചാമ്പ്യന്മാരായതെന്നത് ഒഡീഷയുടെ തിളക്കമേറ്റുന്നതായി.

ഡീഗോ മൗറീഷ്യോ ആണ് ഒഡീഷക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയിലെ 23ാമത്തെയും 38ാമത്തെയും മിനുട്ടുകളിലായിരുന്നു മൗറീഷ്യോയുടെ ഗോളുകള്‍. ഈ രണ്ട് ഗോളടക്കം ടൂര്‍ണമെന്റില്‍ ആകെ അഞ്ചു ഗോള്‍ നേടിയ ഡീഗോ മൗറീഷ്യോ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും സൂപ്പര്‍ കപ്പിലെ ഹീറോ ഓഫ് ദി ടൂര്‍ണമെന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ഐ എസ് എല്‍ ഫൈനലിലും ബെംഗളൂരു എഫ് സി പരാജയത്തിന്റെ കയ്പ്പ് രുചിച്ചിരുന്നു. സൂപ്പര്‍ കപ്പിലെ കലാശത്തിലും തോറ്റത് അവര്‍ക്ക് ഇരട്ട പ്രഹരമായി.

Latest