Connect with us

Kerala

ദുരന്തമുഖത്ത് നിൽക്കുമ്പോൾ ഇത്തരം നടപടി വേണ്ടായിരുന്നു; ആരോഗ്യമന്ത്രി വീണാ ജോർജ്

സര്‍ക്കാരിന്റെ പ്രതിനിധി അവിടെയുണ്ടാകുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഗുണം നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകുമായിരുന്നു.

Published

|

Last Updated

കൊച്ചി | വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയാത്ത ദുഖകരമായ സാഹചര്യമാണ് കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.

കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല ഈ വേദനയെന്നും മന്ത്രി പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരും ചികിത്സയിലുള്ളതും ഏറെയും മലയാളികളാണ്. അവരുടെ ആവശ്യങ്ങള്‍ക്കായി ഇടപെടേണ്ടതും അവിടെ ചെന്ന് അവര്‍ക്ക് ഒപ്പം നില്‍ക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഇത് കണക്കിലെടുത്താണ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.

വിമാന ടിക്കറ്റ് ഉള്‍പ്പടെ വെച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷനല്‍കിയതെന്നും ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ പ്രതിനിധി അവിടെയുണ്ടാകുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഗുണം നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകുമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോകാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി കുവൈത്തിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ വീണജോര്‍ജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ യാത്ര ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.

Latest