Connect with us

Saudi Arabia

ഹിജ്റ വർഷം ആദ്യ മൂന്ന് മാസം വിശുദ്ധ റൗളയിൽ പ്രാർഥന നടത്തിയത് 30 ലക്ഷത്തിലധികം വിശ്വാസികൾ 

പ്രവാചക നഗരിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.

Published

|

Last Updated

മദീന | പുതുഹിജ്റ വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടതോടെ പ്രവാചക നഗരിയിലെ വിശുദ്ധ റൗളയിൽ 30 ലക്ഷത്തിലധികം വിശ്വാസികൾ പ്രാർഥന നടത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുഹമ്മദ് നബി തങ്ങളുടെ വീടിനും മിഹ്റാബിനും ഇടയിലുള്ള സ്ഥലത്താണ് മസ്ജിദുന്നബവിയിൽ വിശുദ്ധ റൗള സ്ഥിതി ചെയ്യുന്നത്.

റൗളയിലെത്തുന്ന വിശ്വാസികൾക്ക് ഇരുഹറംകാര്യ മന്ത്രാലയം മികച്ച സൗകര്യങ്ങളാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രവാചക നഗരിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. മസ്ജിദുന്നബവിയിൽ 2022 ജൂലൈ 30നായിരുന്നു പുതുഹിജ്‌റ വർഷം ആരംഭിച്ചത്.

Latest