International
നാവിന്റെ നീളവുമായി ഗിന്നസ്ബുക്കില്‍
കോളിനയുടെ നാവ് മൂന്ന് തവണ അളന്ന ഡോക്ടര്‍ അതിന്റെ ശരാശരി ചുറ്റളവ് 5.44 ഇഞ്ചാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുകയായിരുന്നു.
റോം| ‘നിനക്ക് വലിയ നാവാണല്ലോടീ!’ അല്‍പം കൂടുതല്‍ സംസാരിക്കുന്ന, അല്ലെങ്കില്‍ സ്വന്തം വാദങ്ങള്‍ സ്ഥാപിക്കാനായി അവസാനം വരെ വാദിക്കുന്ന സ്ത്രീകളോട് ചിലര്‍ പറയാറുള്ളത് ഇങ്ങനെയാണ്. എന്നാല്‍ ഇവരൊക്കെ 37 വയസ്സുള്ള ഈ ഇറ്റലിക്കാരിയുടെ നാവിനെക്കുറിച്ചറിഞ്ഞാലോ. അതെ ഇറ്റലിക്കാരിയായ ആംബ്ര കോളിനയാണ് ലോകത്തിലെ വലുപ്പമുള്ള നാവിന്റെ ഉടമ.
കോളിനയുടെ നാവ് മൂന്ന് തവണ അളന്ന ഡോക്ടര്‍ അതിന്റെ ശരാശരി ചുറ്റളവ് 5.44 ഇഞ്ചാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുകയായിരുന്നു. നാവിന്റെ ചുറ്റളവിന്റെ പേരില്‍ ലോക പുരുഷ റെക്കോര്‍ഡിന്റെ മുന്‍ ഉടമയായഡാന്റെ ബാര്‍ണിന്റെ ഫോട്ടോകള്‍ കണ്ടതാണ് തനിക്ക് പ്രചോദനമായതെന്ന് ആംബ്ര കോളിന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു.
5.21 ഇഞ്ച് വലിപ്പമുള്ള നാവിന്റെ പേരില്‍ ലോകകിരീടം നേടിയ ഒറിഗണ്‍ നിവാസിയായ ജെന്നി ഡുവാന്‍ഡറിന്റെ റെക്കോഡ് തകര്‍ത്താണ് ആംബ്ര പുതിയ കിരീടാവകാശിയാകുന്നത്. എന്നാല്‍ എല്ലാവരും കരുതുന്ന പോലെ ലോകത്തിലെ ഏറ്റവും വലിയ നാവിന്റെ ഉടമ സ്ത്രീയല്ല. 6.69 ഇഞ്ച് ചുറ്റളവുള്ള നാവുമായി ബെല്‍ജിയക്കാരനായ സച്ച ഫൈനറാണ് നിലവിലെ റെക്കോഡിന്റെ ഉടമ.