Ongoing News
ആഗസ്റ്റ് മാസത്തിൽ മാത്രം മെറ്റ നിരോധിച്ചത് 74 ലക്ഷം ഇന്ത്യൻ വാട്സ് ആപ്പ് അക്കൗണ്ടുകൾ
ഇന്ത്യയിലെ ഐ ടി നിയമങ്ങൾക്ക് അനുസൃതമായാണ് അക്കൗണ്ടുകൾ നിരോധിച്ചതെന്ന് വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ന്യൂഡൽഹി | കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇന്ത്യയിലെ 74 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റ റിപ്പോർട്ട്. ഇന്ത്യയിലെ ഐ ടി നിയമങ്ങൾക്ക് അനുസൃതമായാണ് അക്കൗണ്ടുകൾ നിരോധിച്ചതെന്ന് വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
74,20,748 ഇന്ത്യൻ അക്കൗണ്ടുകളാണ് ആഗസ്റ്റ് ഒന്നിനും 31നും ഇടയിൽ നിരോധിച്ചത്. ഇതിൽ 35,06,905 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായും മെറ്റയുടെ ഉപയോക്തൃ – സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
---- facebook comment plugin here -----