Connect with us

Kerala

പിഎഫ്‌ഐ കേസില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി 23ന് റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി

Published

|

Last Updated

കൊച്ചി  | പോപ്പുലര്‍ ഫ്രണ്ട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 23നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.

നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണം. ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ജനുവരി 15ന് മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് ഗൗരവതരമായ കുറ്റമാണെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയണമെന്നും കോടതി സംസ്ഥാന സര്‍ക്കാറിനോട് തുടര്‍ന്ന് ആവശ്യപ്പെട്ടിരുന്നു

 

Latest