Connect with us

Kerala

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളീയം പരിപാടി ഒഴിവാക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിനെ പിന്നോട്ട് വലിച്ചതെന്നും സൂചനയുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ഇത്തവണ കേരളീയം പരിപാടി ഇല്ല. വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂര്‍ണമായി ഒഴിവാക്കുന്നത്. 2023ലെ കേരളീയം പരിപാടിക്ക് ആകെ അഞ്ചരക്കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്.

പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം രൂപ ചെലവാക്കി. നടത്തിപ്പിന് വേണ്ടി ആകെ 5,13,25,000 രൂപയാണ് ചെലവാക്കേണ്ടി വന്നത്. ഇതുകൂടാതെ വിവിധ ഇനത്തില്‍ 4,63,16,525 കോടി രൂപ വിവിധ ഏജന്‍സികള്‍ക്ക് കൊടുക്കാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിനെ പിന്നോട്ട് വലിച്ചതെന്നും സൂചനയുണ്ട്.

Latest