Kerala
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവം; അമ്മ അറസ്റ്റില്‍
വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കി വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അനുവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതായും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. മര്‍ദനത്തെ കുറിച്ച് കുട്ടി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
ഏഴുവയസുകാരനെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ലെന്ന് കുട്ടി വിഡിയോയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.