Connect with us

Kerala

തിരുവനന്തപുരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ നാട്ടുകാര്‍ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ മുന്നിലെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദേശീയപാത-തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയ്ക്ക് സമീപം ഒറ്റാമരത്താണ് സംഭവം. മൃതദേഹം നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

 

Latest