Kerala
തിരുവനന്തപുരത്ത് തെരുവു നായകളെ കാല്‍ കെട്ടിയിട്ട് ടാറില്‍ മുക്കി: കേസെടുത്ത് പോലീസ്
നായകളെ റഷ്യന്‍ വനിത പോളിനയാണ് ഏറ്റെടുത്ത് സംരക്ഷണം നല്‍കുന്നത്

തിരുവനന്തപുരം | റോഡ് പണിക്കായി കൊണ്ടുവന്ന ടാറില്‍ തെരുവു നായകളെ കാല്‍ കെട്ടിയിട്ട് മുക്കി. ഓടയം മിസ്‌കിന്‍ തെരുവിലാണ് സംഭവം. തെരുവുനായകളോട് ക്രൂരതകാട്ടിയത് സാമൂഹ്യവിരുദ്ധര്‍ ആണെന്ന് ആരോപിച്ച് പിപ്പിള്‍സ് ഫോര്‍ അനിമല്‍സ് രംഗത്തെത്തി. ടാറില്‍ മുക്കിയ ശേഷം രണ്ടു നായകളെയും അക്രമികള്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
നായകളെ റഷ്യന്‍ വനിത പോളിനയാണ് ഏറ്റെടുത്ത് സംരക്ഷണം നല്‍കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----