Connect with us

Kerala

തൃശൂരില്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു; നാല് പേര്‍ ചികിത്സയില്‍

വീട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഭക്ഷണം കഴിച്ചിരുന്നില്ല

Published

|

Last Updated

തൃശൂര്‍ | അവണൂരില്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശശീന്ദ്രന്റെ മാതാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടില്‍ നിന്ന് ഇഡ്ഡലി കഴിച്ചവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം ഛര്‍ദിച്ച് അവശനായി എത്തിച്ച ശശീന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest