Kerala
തിരുവല്ലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മാതാവ് തന്നെ; അറസ്റ്റില്‍
പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവില്‍ നീതു മോനച്ചന്‍ ആണ് അറസ്റ്റിലായത്.
തിരുവല്ല | നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മാതാവ് തന്നെയാണെന്ന് കണ്ടെത്തി പോലീസ്. സംഭവത്തില്‍ പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവില്‍ നീതു മോനച്ചന്‍ അറസ്റ്റിലായി.
ഡിസംബര്‍ ഒന്നിനായിരുന്നു അവിവാഹിതയായ നീതു ഹോസ്റ്റല്‍ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരെ സഹായിക്കുന്ന ജോലിയായിരുന്നു നീതുവിന്. ഗര്‍ഭിണിയായ വിവരം കുടുംബക്കാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മറച്ചുവെക്കുകയും പ്രസവിച്ച ശേഷം മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രതി പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.
തൃശൂര്‍ പീച്ചി സ്വദേശി ഗില്‍ക്രിസ്റ്റുമായി യുവതി പ്രണയത്തില്‍ ആയിരുന്നെന്നും ഈ ബന്ധത്തില്‍ ഉണ്ടായതാണ് കുട്ടിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഗില്‍ക്രിസ്റ്റിനു എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പോലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്.