Connect with us

National

യുപിയില്‍ യുവതിയും മകനും ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു

ഭര്‍ത്താവിന്റെ മര്‍ദനമേറ്റാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

Published

|

Last Updated

ഫറൂഖാബാദ്, യുപി| ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യയും മകനും ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു.
കമല്‍ഗഞ്ച് മേഖലയിലെ ദരൗര ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.

കഴിഞ്ഞ ദിവസം മദ്യപനായ ഭര്‍ത്താവ് അവിനാഷ് സിങ്ങുമായി മാല്‍തി ദേവി തര്‍ക്കിക്കുകയും മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഇവരുടെ മകന്‍ പ്രേം (14) ഇടപെട്ടപ്പോള്‍ മകനേയും മര്‍ദിച്ചതായി പോലീസ് പറഞ്ഞു.

പിന്നീട് മാള്‍തിയും പ്രേമും ആസിഡ് കഴിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചെന്ന് പൊലീസ് കൂട്ടിചേര്‍ത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

Latest