Connect with us

National

യു പി യില്‍ കോണ്‍ഗ്രസ് നേതാവ് അജയ് കപൂര്‍ ബി ജെ പി യില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശിലെ ഗോവിന്ദ് നഗറില്‍ നിന്നുള്ള മുന്‍ എം എല്‍ എ യാണ് അജയ് കപൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | യു പി യിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എ യുമായ അജയ് കപൂര്‍ ബി ജെ പി യില്‍ ചേര്‍ന്നു. ന്യൂ ഡല്‍ഹി യിലെ ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോവിന്ദ് നഗറില്‍ നിന്നുള്ള മുന്‍ എം എല്‍ എ യാണ് അജയ് കപൂര്‍. ആറ് വര്‍ഷം ബീഹാറില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവായും പ്രവര്‍ത്തിച്ചു.

രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാവരും മോദിയുടെ കുടുംബത്തിലേക്ക് വരണമെന്ന് ബി ജെ പി യിലെത്തിയതിന് പിന്നാലെ അജയ് കപൂര്‍ പറഞ്ഞു. ജീവിതാവസാനം വരെ ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി യുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലാണ് അജയ് കപൂറിനെ ബി ജെ പി യിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ വിവിധ ചുമതലകള്‍ വഹിച്ച അജയ് കപൂര്‍ ബി ജെ പി യിലെത്തുന്നത് ഉത്തര്‍പ്രദേശിലും ബീഹാറിലും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് താവ്‌ഡെ പറഞ്ഞു.

Latest