Connect with us

wynad tiger

വയനാട്ടില്‍ നരഭോജി കടുവ കെണിയില്‍ വീണില്ല; സര്‍വ സജ്ജമായി കാത്തിരിപ്പു തുടരുന്നു

കെണിയുടെ പരിസരത്ത് കൂടി കടുവ കഴിഞ്ഞ രാത്രികടന്നു പോയിരുന്നു.

Published

|

Last Updated

വയനാട് | വയനാട്ടില്‍ ആളെക്കൊന്ന കടുവ ഇനിയും കെണിയില്‍ കുടുങ്ങിയില്ല. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കൂടുവച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ്. തിരച്ചില്‍ ആറാം ദിവസവും തുടരുകയാണ്.

കെണിയുടെ പരിസരത്ത് കൂടി കടുവ കഴിഞ്ഞ രാത്രികടന്നു പോയിരുന്നു. നരഭോജിയായ കടുവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമയവും സന്ദര്‍ഭവും സ്ഥലവുമൊത്താല്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്.

എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് ദൗത്യ സംഘം സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘം സജ്ജമാണ്. ഡോ. അരുണ്‍ സക്കറിയ കൂടല്ലൂരില്‍ എത്തിയിട്ടുണ്ട്. വിക്രം, ഭരത് എന്നീ കുംകി ആനകളേയും കൂടല്ലൂരില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് കുംകികളെ ഉപയോഗിച്ചും തിരച്ചില്‍ നടത്തും.

എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനകുള്‍ കടുവയെടുത്തത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെയാണ് കടവു കഴിഞ്ഞദിവസം കൊന്നു ഭക്ഷിച്ചത്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

 

Latest