doctors protest
ശമ്പള പരിഷ്കരണത്തിലെ അപാകത: ഡോക്ടർമാർ വി ഐ പി ഡ്യൂട്ടി ബഹിഷ്‌കരിക്കും
ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്
തിരുവനന്തപുരം | ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാർ പ്രക്ഷോഭം ശക്തമാക്കുന്നു. പ്രക്ഷോ ഭത്തിന്റെ രണ്ടാംഘട്ടമായി ഇന്ന് മുതൽ വി ഐ പി ഡ്യൂട്ടി ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഇതോടൊപ്പം സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ ജി എം ഒ എയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം കടുപ്പിച്ചിരിക്കുന്നത്. നേരത്തേ സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം നാല് മുതലാണ് കെ ജി എം ഒ എ നിസ്സഹകരണ സമരം തുടങ്ങിയത്. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യേക പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുന്നത്.