Kerala
കേന്ദ്ര സര്‍വകലാശാലകളിലെ ഹോസ്റ്റലുകളുടെ അപര്യാപ്തത പരിഹരിക്കണം : ഹാരിസ് ബീരാന്‍
താമസ സൗകര്യങ്ങള്‍ക്കായി വാടക ഉടമകള്‍ അവരില്‍നിന്നും ഈടാക്കുന്ന തുക അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അഡ്വ ഹാരിസ് ബീരാന്‍ എം പി
![](https://assets.sirajlive.com/2024/06/haris-beeran-897x538.jpg)
ന്യൂ ഡല്‍ഹി | രാജ്യത്തെ ഉന്നത പഠന കേന്ദ്രങ്ങളില്‍ മതിയായ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതു കാരണം ഒരുപാടു വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുണ്ടെന്നും താമസ സൗകര്യങ്ങള്‍ക്കായി വാടക ഉടമകള്‍ അവരില്‍നിന്നും ഈടാക്കുന്ന തുക അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അഡ്വ ഹാരിസ് ബീരാന്‍ എം പി. നിലവില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളിലേക്ക് പുതിയതായി അഡ്മിഷന്‍ എടുത്തുവന്ന മലയാളികളടക്കമുള്ള നിരവധി വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തിന്റെകൂടെയാണ് താനെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിപോലുള്ള പോലുള്ള മെട്രോ നഗരങ്ങളിലുള്ള കേന്ദ്ര സര്‍വകലാശാലകളിലേക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും മെറിറ്റ് അടിസ്ഥാനത്തില്‍ ഉന്നത പഠനത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയര്‍ മന്ത്രാലയം മുമ്പാകെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.