Connect with us

reservation survey

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കരെ കണ്ടെത്താനുള്ള സര്‍വേ അപര്യാപ്തം: എന്‍ എസ് എസ്

സര്‍വേ മാനദണ്ഡം മാറ്റണം; പ്രഹസനമാക്കി മാറ്റരുത്- സുകുമാരന്‍ നായര്‍

Published

|

Last Updated

തിരുവനന്തപുരം |  മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വേക്കെതിരെ വിമര്‍ശനവുമായി എന്‍ എസ് എസ്. മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെയാണ് സര്‍വേകള്‍ നടത്തുന്നത്. ഇത്തരം സര്‍വേകളിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കൃത്യമായ വിവരം കിട്ടി്ല്ല. തദ്ദേശ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ച് കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരം ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ മാനദണ്ഡം മാറ്റണമെന്നും എന്‍ എസ് എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സര്‍വേ പ്രഹസനമാക്കരുത്. അത് ആധികാരിക രേഖയാണ്. യോഗ്യരായവരായ ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ നടത്തണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.കുടുംബശ്രീകള്‍ വഴി സര്‍വേ നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം.

ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ച് വീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താന്‍ 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും പത്ത് ശതമാനം സംവരണം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍വേ.

 

 

 

 

 

Latest