National
പ്രൗഢമായി വെസ്റ്റ് ബംഗാളിലെ ഹിറാ ക്യാമ്പസ് ഉദ്ഘാടനം
ലിറ്റിൽ സ്കൂളിൽ നിന്ന് മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സ്ഥാന വസ്ത്രവും സമ്മാനിച്ചു

ഇസ്‌ലാംപൂർ (വെസ്റ്റ് ബംഗാൾ) | ഐവ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെസ്റ്റ് ബംഗാളിലെ ഇസ്‌ലാംപൂരിലെ ദന്തോല ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഹിറാ എജുക്കേഷൻ സെന്ററിന്റെ ഉദ്ഘാടനം പ്രൗഡമായി നടന്നു. ഹിറാ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ഹിറാ ലിറ്റിൽ സ്കൂൾ, ഹിറാ പബ്ലിക് സ്കൂൾ, ഹിറാ ഖാതൂൻ സ്‌ക്വയർ എന്നീ സംരംഭങ്ങളാണ് ഹിറ എജുക്കേഷൻ സെന്ററിൽ പ്രവർത്തിക്കുക.
ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ധീൻ കാമിൽ സഖാഫി, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, സുഹൈറുദ്ധീൻ നൂറാനി തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലിറ്റിൽ സ്കൂളിൽ നിന്ന് മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സ്ഥാന വസ്ത്രവും സമ്മാനിച്ചു.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പത്ത് വർഷമായി വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങളിൽ വലിയ സംഭാവനകളാണ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ നേതൃത്വത്തിൽ ഐവ ഇന്ത്യ ഫൗണ്ടേഷൻ ചെയ്തു വരുന്നത്. ഐവയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഹിറ എന്ന പേരിലാണ് നടന്നു വരുന്നത്. ദീർഘ നാളായി ദന്തോലയിലെ ഐവ ചൗക്കിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പ്രസ്ഥാനത്തിന് പുതിയ ബിൽഡിംഗ് യാഥാർഥ്യമാകുമ്പോൾ തുറന്നിടുന്നത് സേവനങ്ങളുടെ വിശാല ഇടങ്ങളാണ്.
ഉദ്ഘാടനവും അനുബന്ധ പരുപാടികളും ജനനിബിഢമായി.
---- facebook comment plugin here -----