Connect with us

Malappuram

മഅദിന്‍ ആര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനം

അഡ്വ. യു എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.

Published

|

Last Updated

മഅദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പുതിയ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. യു എ ലത്തീഫ് എം എല്‍ എ നിര്‍വഹിക്കുന്നു.

മേല്‍മുറി | മഅദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പുതിയ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. അഡ്വ. യു എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ സി കെ ഹംസ, സ്റ്റാഫ് അഡൈ്വസര്‍ ഒ ബഷീര്‍, വകുപ്പ് മേധാവികളായ കെ ധന്യ, പി പ്രദീപ്, ടി ടി രമ്യ, അസ്മ ഉരുണിയന്‍, ഐ ക്യു എ സി, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി, യൂണിയന്‍ പ്രതിനിധികള്‍ പ്രസംഗിച്ചു. യൂണിയന്‍ ചെയര്‍മാന്‍ പി പി മുഹമ്മദ് സുഹൈല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് മിദ്‌ലാജ് നന്ദിയും പറഞ്ഞു.

 

 

Latest