Connect with us

Kozhikode

മർകസ്  കോളജ് വിദ്യാർത്ഥി സംഘടന 'റിവിയേര'23 ഉദ്‌ഘാടനം

ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസ് ഉദ്ഘാടനം നിർവഹിച്ചു

Published

|

Last Updated

കാരന്തൂർ | മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ  വിദ്യാർഥി സംഘടനയായ റിവിയേര ‘2023 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്  കെ ഇ ബൈജു ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ 74ാമത് റിപ്പബ്ലിക് ആഘോഷിക്കുന്ന വേളയിൽ വിദ്യാർഥികൾ മാതൃകാ പൗരൻമാരാകേണ്ടത് അനിവാര്യമാണെന്നും വിദ്യാർഥികളാണ് രാജ്യത്തിൻ്റെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.

ലഹരി പോലെയുള്ള നിഷ്ക്രിയവും വിനാശകരവുമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിയമാനുസൃതമായി ജീവിക്കുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം ഓർമപ്പെടുത്തി. പ്രിൻസിപ്പൽ പ്രൊഫ കെ വി ഉമർ ഫാറൂഖ് പരിപാടിയിൽ  അധ്യക്ഷത വഹിച്ചു.

വിദ്യാർഥിനി കൂട്ടായ്മയായ ഷീ ക്ലബ്ബിൻ്റെ ഉദ്ഘാടനം ഡോ. ഫാത്വിമ അസ്‌ല നിർവഹിച്ചു. ഏത് പ്രതിസന്ധിയിലും ലക്ഷ്യം നേടുന്നതിനെക്കുറിച്ചും വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളെ ഉൾക്കൊള്ളുകയും സഹായിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും അവർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സമീർ സഖാഫി, വൈസ് പ്രിൻസിപ്പൽ ഡോ. പി എം  രാഘവൻ, മോറൽ ഡിപ്പാർട്ടമെൻ്റ്  മേധാവി മർസൂഖ് സഅദി, ഓറിയാൻ്റൽ ലാംഗ്വേജ് വിഭാഗം തലവൻ അബ്ദുൽ ഖാദർ, വിമൻസ് ഡെവലപ്മെൻ്റ് സെൽ കൺവീനർ അജ്മില ജാബിർ  ആശംസകൾ  അറിയിച്ചു. യൂനിയൻ ചെയർമാൻ മിൻഹാജ് സ്വാഗതവും യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ നാദിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.