Connect with us

markaz knowledge city

മര്‍കസ് നോളേജ് സിറ്റി ഉദ്ഘാടനം: കര്‍ണാടക പ്രചാരണ സമ്മേളനങ്ങള്‍ക്ക് തുടക്കം

കുടക് ജില്ലാ സമ്മേളനം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുടക് | മര്‍കസ് നോളേജ് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ണാടകയിൽ ജില്ലാതല പ്രചാരണ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മര്‍കസിന്റെയും നോളേജ് സിറ്റിയുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ വിവിധ പ്രാസ്ഥാനിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കൊട്ടമുടി മര്‍കസുല്‍ ഹിദായയില്‍ നടന്ന കുടക് ജില്ലാ സമ്മേളനം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.

കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദറൂസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, മര്‍സൂഖ് സഅദി പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുർറശീദ് സൈനി, ഹഫീള് സഅദി, അശ്‌റഫ് അഹ്‌സനി, മുഹമ്മദ് ഹാജി, ഇല്‍യാസ് തങ്ങള്‍, അലികുട്ടി മുസ്‌ലിയാര്‍, ഇസ്മാഈല്‍ സഖാഫി, അശ്‌റഫ് സഅദി സംബന്ധിച്ചു. സയ്യിദ് ഇല്‍യാസ് തങ്ങള്‍ എരുമാട് ചെയര്‍മാനും സലാം ഗോണിക്കുപ്പ കണ്‍വീനറുമായി 12 അംഗ കുടക് ജില്ലാ പ്രചാരണ സമിതി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഖാലിദ് ഫൈസി അമ്പാട്ടി (ട്രഷ.), അബ്ദുല്‍ ഹഫീള് സഅദി, ഇസ്മാഈല്‍ സഖാഫി(വൈസ് ചെയര്‍.), മുഹമ്മദ് ഹാജി കുഞ്ചില, ശാഫി സഅദി, അബ്ദുല്ല സഖാഫി, അറാഫത്ത് നാപോക്, അബ്ദുല്ല സോമവാര്‍പേട്ട്, അശ്റഫ് സഖാഫി, മുനീര്‍ മള്ഹരി(അംഗങ്ങള്‍).

ഈ മാസം ഏഴിന് ബംഗളുരു ജില്ലാ സമ്മേളനം നടന്നരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് രാജ്യത്തുടനീളം നടപ്പിലാക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണ സമ്മേളനങ്ങളിലുടനീളം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലാ സംയുക്ത സംഗമം 12ന് മംഗലാപുരത്തും ഷിമോഗ, ചിക്ക്മംഗ്ലൂര്‍, ഹാസന്‍ സംയുക്ത സംഗമം 15ന് ഷിമോഗയിലും നടക്കും. വിവിധ സുന്നി സംഘടനാ പ്രതിനിധികള്‍ സമ്മേളനങ്ങളുടെ ഭാഗമാവും.

Latest