National
തെലങ്കാന പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചു
തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാറിന്റെ തീരുമാനം.
ഹൈദരാബാദ്| പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചെന്ന് തെലങ്കാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാറിന്റെ തീരുമാനം. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ഘാടനം ഫെബ്രുവരി 17ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എംഎല്‍സി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തി. അതിനുശേഷമാണ് പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചത്.
---- facebook comment plugin here -----