Malappuram
എസ് വൈ എസ് യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സോണ്‍തല ഉദ്ഘാടനം
മേല്‍മുറി | എസ് വൈ എസ് ,അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന യുണിറ്റ്തല യൂത്ത് കൗണ്‍സിലുകളുടെ മലപ്പുറം സോണ്‍ തല ഉദ്ഘാടനം മേല്‍മുറി പെരുമ്പറമ്പില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി നിര്‍വഹിച്ചു.
സോണ്‍ ആര്‍ ഡി ചെയര്‍മാന്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഗഫൂര്‍ സഅദി പെരുമ്പറമ്പ്, സൈഫുല്ല നിസാമി ചുങ്കത്തറ, നാണി ഹാജി, അബ്ദുല്‍ ഗഫൂര്‍ നിസാമി, ഫൈസല്‍, അശ്ക്കര്‍ ഇംതിയാസ് മആലി, റാഷിദ് അദനി, ശമ്മാസ് മാടമ്പി എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം പതിനഞ്ചിനകം സോണിലെ 69 യൂണിറ്റുകളിലും യുത്ത് കൗണ്‍സിലും ഭാരവാഹി തെരെഞ്ഞെടുപ്പും നടക്കും. എസ് വൈ എസ് പെരുമ്പറമ്പ് യൂണിറ്റ് പുതിയ ഭാരവാഹികള്‍: സൈഫുള്ള നിസാമി (പ്രസിഡന്റ്) അഷ്‌കര്‍ അലി (ജനറല്‍ സെക്രട്ടറി), ഇംതിയാസ് മആലി (ഫിനാന്‍സ് സെക്രട്ടറി), ഫൈസല്‍ സി, അലവികുട്ടി എം (വൈസ് പ്രസിഡന്റ്), നൗഷല്‍ വി ടി, സിറാജുദ്ധീന്‍ ടി കെ (ജോ. സെക്രട്ടറി)