Oxygen Crisis
ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; ജോര്‍ദാനില്‍ അഞ്ച് പേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ
മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജോര്‍ദാന്‍ പ്രധാനമന്ത്രി ബിഷര്‍ അല്‍ ഖസാവ് രാജ്യത്തോട് ക്ഷമാപണവും നടത്തിയിരുന്നു
അമ്മാന്‍ | ജോര്‍ദാനില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ അഞ്ച് ആശുപത്രി ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും ഓരോപ്രതികള്‍ക്കും 5,056 ഡോളര്‍ വീതം പിഴ ശിക്ഷയും.
2021 മാര്‍ച്ച് 13 നായിരുന്നു അമ്മാന്റെ വടക്കുപടിഞ്ഞാറുള്ള അല്‍-ഹുസൈന്‍ ന്യൂ സാള്‍ട്ട് ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് പത്ത് കൊവിഡ് രോഗികള്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ആരോഗ്യമന്ത്രി നസീര്‍ ഒബൈദ രാജിവെക്കുകയും ചെയ്തിരുന്നു. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജോര്‍ദാന്‍ പ്രധാനമന്ത്രി ബിഷര്‍ അല്‍ ഖസാവ് രാജ്യത്തോട് ക്ഷമാപണവും നടത്തിയിരുന്നു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ ആശുപത്രി മുന്‍ ഡയറക്ടര്‍ കൂടിയാണ്.