Connect with us

National

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; യു പി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു

പെണ്‍കുട്ടിയെ കാണാതായ കേസിലാണ് 22കാരനായ അല്‍ത്താറഫിനെ തിങ്കളാഴ്ച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

ലഖ്‌നൌ  | ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ യു പി സര്‍ക്കാര്‍ മജീസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോട്വലി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഉള്‍പ്പെടെ 5 പേരെ സസ്‌പെന്‍ഡ് ചെയ്തു.

പതിനാറ് വയസുള്ള പെണ്‍കുട്ടിയെ കാണാതായ കേസിലാണ് 22കാരനായ അല്‍ത്താറഫിനെ തിങ്കളാഴ്ച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച്ച ഇയാളെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ ശുചിമുറിയില്‍ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് പോലീസ് വിശദീകരണം.ധരിച്ചിരുന്ന ജാക്കറ്റിന്റെ വള്ളിയാണ് തൂങ്ങാനായി ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. നിലത്ത് നിന്ന് മൂന്ന് അടി മാത്രം പൊക്കമുള്ള ചുവരിനോട് ചോര്‍ന്നുള്ള പ്‌ളാസ്റ്റിക് പൈപ്പില്‍ യുവാവ് തൂങ്ങിമരിച്ചു എന്ന പോലീസ് വാദം വിവാദമായിരുന്നു

Latest