Connect with us

Kerala

സ്‌കൂള്‍ ബസിനുള്ളില്‍ ഒന്‍പതാം ക്ലാസുകാരന് കുത്തേറ്റ സംഭവം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും

വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനുള്ളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. പൂജപ്പുര ജുവനൈല്‍ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. വട്ടിയൂര്‍ക്കാവ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഒന്‍പതാം ക്ലാസുകാരനെ കുത്തിയതെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി.

ഇന്നലെ വൈകിട്ടാണ് സ്വകാര്യ സ്‌കൂളിലെ ബസിനുള്ളില്‍ ആക്രമണം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥി ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ കുട്ടിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Latest