Connect with us

Kerala

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവം: യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| ഭിന്നശേഷിക്കാരനായ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. സംഭവത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടുള്ള ഉത്തരവിറങ്ങിയത്. കേസില്‍ പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ചന്ദ്, മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി മിഥുന്‍, മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥി അലന്‍ ജമാല്‍ എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്.

മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും എസ്എഫ്ഐയിലെ അംഗമാണ്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ മര്‍ദ്ദിച്ചുവെന്നുമാണ് മുഹമ്മദ് അനസിന്റെ പരാതി. അനസിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു.

അതേസമയം മുഹമ്മദ് അനസിനെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ചന്ദ്, മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി മിഥുന്‍, മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥി അലന്‍ ജമാല്‍ എന്നിവരെ കോളജ് അധികൃതര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.വിദ്യാര്‍ഥികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ അറസ്റ്റ് നടപടികളില്‍ നിന്ന് പോലീസിനെ കോടതി വിലക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് കോളജില്‍ വെച്ച് ഭിന്നശേഷിക്കാരനായ ബിരുദവിദ്യാര്‍ഥി മുഹമ്മദ് അനസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. അനസ് കോളേജ് അച്ചടക്കസമിതിക്കു കൊടുത്ത പരാതിയിലാണ് എസ് എഫ് ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തത്.

 

 

Latest