Connect with us

Kerala

യുവതികളെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തു

ഞായറാഴ്ച രാത്രി വീണ്ടും യുവതികളുടെ വീട്ടിലെത്തി തേഞ്ഞിപ്പലം പോലീസ് മൊഴിയെടുക്കുകയും തിങ്കളാഴ്ച ജാമ്യമില്ലാത്ത വകുപ്പ് ചാര്‍ത്തുകയുമായിരുന്നു. അന്വേഷണം എസ് ഐയില്‍ നിന്ന് സി ഐ ഏറ്റെടുക്കുകയും ചെയ്തു. വനിതാ കമീഷനും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.

Published

|

Last Updated

തേഞ്ഞിപ്പലം | അമിത വേഗതയില്‍ കാറോടിച്ചത് ചോദ്യം ചെയ്തതിന് ഇരുചക്ര വാഹന യാത്രക്കാരികളായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്തു. തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശികളായ എം പി മന്‍സിലില്‍ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവരെയാണ് മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സി എച്ച് മഹ്‌മൂദ് ഹാജിയുടെ മകന്‍ സി എച്ച് ഇബ്രാഹീം ഷബീര്‍ മര്‍ദിച്ചത്.

കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് വരികയായിരുന്ന ഇരുവരെയും മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സി എച്ച് മഹ്‌മൂദ് ഹാജിയുടെ മകന്‍ സി എച്ച് ഇബ്രാഹീം ഷബീര്‍ ദേശീയപാതയിലെ പാണമ്പ്രയില്‍ വച്ച് ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയിലാണ് ഷബീര്‍ കാര്‍ ഓടിച്ചത്. ഇത് ചോദ്യംചെയ്തതോടെ സ്‌കൂട്ടറിനെ വിലങ്ങിട്ട് കാറില്‍ നിന്നിറിങ്ങിയ ഷബീര്‍ യുവതികളുടെ മുഖത്ത് നിരവധി തവണ അടിച്ചു. യാത്രക്കാരില്‍ ഒരാള്‍ ഇത് വീഡിയോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പോലീസ് പ്രതിക്കെതിരെ നിസാര വകുപ്പ് മാത്രം ചുമത്തുകയും ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെ ഞായറാഴ്ച രാത്രി വീണ്ടും യുവതികളുടെ വീട്ടിലെത്തി തേഞ്ഞിപ്പലം പോലീസ് മൊഴിയെടുക്കുകയും തിങ്കളാഴ്ച ജാമ്യമില്ലാത്ത വകുപ്പ് ചാര്‍ത്തുകയുമായിരുന്നു. അന്വേഷണം എസ് ഐയില്‍ നിന്ന് സി ഐ ഏറ്റെടുക്കുകയും ചെയ്തു. വനിതാ കമീഷനും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.

 

Latest