Kerala
സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ ശ്രീലേഷാണ് ഹരജി സമര്‍പ്പിച്ചത്.
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ ശ്രീലേഷാണ് ഹരജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ ഡി വൈ എഫ് ഐ സംഘം മര്‍ദിച്ചത്. സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഇന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍,സജിന്‍ എന്നിവരാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
---- facebook comment plugin here -----