Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

പ്രക്കാനം ഓവില്‍പ്പീടിക സ്വദേശികളായ കാപ്പാ കേസ് പ്രതി ശേഷാ സെന്‍, സുഹൃത്തുക്കളായ രാഹുല്‍, ജിതിന്‍, അശോക്, രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | കേസന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രക്കാനം ഓവില്‍പ്പീടിക സ്വദേശികളായ കാപ്പാ കേസ് പ്രതി ശേഷാ സെന്‍, സുഹൃത്തുക്കളായ രാഹുല്‍, ജിതിന്‍, അശോക്, രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

പ്രക്കാനം കൈതവനപ്പടിയില്‍ തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം. സുരേഷ് എന്നയാള്‍ കരാറെടുത്ത കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു പ്രതികളുടെ അക്രമം. സുരേഷിന്റെ പരാതി പ്രകാരം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഇലവുംതിട്ട സ്റ്റേഷനിലെ എസ് ഐമാരായ ശശിധരന്‍, അനില്‍, എസ് സി പി ഒ. സുധിലാല്‍, സി പി ഒ. അരുണ്‍ എന്നിവര്‍ സ്ഥലത്ത് ചെന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതികള്‍ അസഭ്യം വിളിച്ചു. ഇതിനിടയില്‍ എസ് ഐ. ശശിധരനും സി പി ഒ. അരുണിനും മര്‍ദനമേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ശേഷാ സെന്‍ മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ട് മൂന്നാഴ്ചയാകുന്നതേയുള്ളൂ. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ കോഴഞ്ചേരി ജില്ലാശുപത്രിയില്‍ ചികിത്സ തേടി.