Connect with us

Kerala

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഒളിവിലായിരുന്നയാള്‍ കീഴടങ്ങി

കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവാണ് നാദാപുരം ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്.

Published

|

Last Updated

കോഴിക്കോട് | നാദാപുരത്ത് കാസര്‍കോട് സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവാണ് നാദാപുരം ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി.

ശ്രീജിത്തിനെ മാഹിയിലെ മദ്യശാലയില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് സമീഷ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തന്റെ സുഹൃത്തിനെ കാണാന്‍ ഇരുവരും കൂടി പോവയി. ഇതിനിടെ, മദ്യപിച്ച് അവശനിലയിലായിരുന്ന സമീഷിന്റെ വാഹനത്തിനു മുന്നില്‍ ശ്രീജിത്ത് പെടുകയായിരുന്നു. അങ്ങനെയാണ് അപകടമുണ്ടായതെന്നാണ് സമീഷിന്റെ മൊഴി.

റോഡരികിലെ പോസ്റ്റില്‍ ഇടിച്ച കാറിന്റെ സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ശ്രീജിത്തിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest