Connect with us

Kerala

കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിന്‍ ബോഗികള്‍ പാളം തെറ്റിയ സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സിഗ്‌നല്‍ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം

Published

|

Last Updated

കണ്ണൂര്‍  | കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിന്‍ ബോഗികള്‍ പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ആര്‍ ശരത്, പോയിന്റ്‌സ്മാന്‍മാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഗ്‌നല്‍ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റിയത്.

ശനിയാഴ്ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള തയ്യാറെടുപ്പിനിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു സംഭവം. ട്രെയിന്‍ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികള്‍ പൂര്‍ണമായും ട്രാക്കിന് പുറത്താകുകയും പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്‌നല്‍ ബോക്സ് തകരുകയും ചെയ്തു.

Latest