Kerala
മലപ്പുറത്ത് പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഇരുവരുടെയും കൊണ്ടോട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മലപ്പുറം| മലപ്പുറം പടിക്കലില്‍ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് പടിക്കല്‍ പള്ളിയാള്‍മാട് സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീര്‍ (30), മകള്‍ ഇനായ മെഹറിന്‍ എന്നിവരെ കാണാതായത്. സഫീര്‍ കുട്ടിയുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും കൊണ്ടോട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സഫീര്‍ മകളെയും കൊണ്ട് മറ്റൊരു യുവതിയുമായി പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ചെമ്മാടുള്ള ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ സഫീര്‍ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് ഇരുവരെയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം തുടരുകയാണ്.
---- facebook comment plugin here -----