Connect with us

Kasargod

പെരിയയില്‍ നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവം: പരിശോധനക്ക് എന്‍ ഐ ടി സംഘം ഇന്നെത്തും

ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അപകടമുണ്ടാവുകയും ഒരു തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

Published

|

Last Updated

കാസര്‍കോട് | പെരിയയില്‍ നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവത്തില്‍ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷനെതിരെ ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിശോധനക്കായി എന്‍ ഐ ടി സംഘം ഇന്നെത്തും. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ദേശീയപാതാ അതോറിറ്റിയാണ് എന്‍ ഐ ടി സംഘത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

പാലം തകരാനുള്ള കാരണം നിര്‍മാണ കമ്പനിയോ ദേശീയപാത അതോറിറ്റിയോ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അപകടമുണ്ടാവുകയും ഒരു തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest