Connect with us

Kerala

ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവം; വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍

യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് മെഡിക്കല്‍ കോളജിലെ കത്രികയല്ലെന്ന് ഐ എം സി എച്ച് സൂപ്രണ്ട്.

Published

|

Last Updated

കോഴിക്കോട് | ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചുവെന്ന കേസില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് മെഡിക്കല്‍ കോളജിലെ കത്രികയല്ലെന്ന് ഐ എം സി എച്ച് സൂപ്രണ്ട് അറിയിച്ചു.

ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങളെല്ലാം തിരികെ വച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മനുഷ്യാവകാശ കമ്മീഷന് കൈമാറുമെന്ന് സൂപ്രണ്ട് പറഞ്ഞു.

Latest