Connect with us

Kerala

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; യുവതിക്കായി ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍

പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്നും വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയുംപ്പെട്ടന്ന് പുറത്ത് വരണമെന്നും സതീദേവി ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം |  ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്റെ ഇടപെടല്‍. യുവതിക്ക് നീതി ലഭിക്കാന്‍ വിഷയത്തില്‍ ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി വ്യക്തമാക്കി. പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്നും വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയുംപ്പെട്ടന്ന് പുറത്ത് വരണമെന്നും സതീദേവി ആവശ്യപ്പെട്ടു

അഞ്ച് വര്‍ഷം മുമ്പാണ് താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടയില്‍ കത്രിക മറന്നുവെച്ചത്. തുടര്‍ന്ന് യുവതി നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തുകയും ചെയ്തു. ഏഴു ദിവസമായി നടത്തി വന്ന സമരം മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ മൂലം അവസാനിപ്പിച്ചു. ഹര്‍ഷീനക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും റിപ്പോര്‍ട്ട് എന്താണെങ്കിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ഹര്‍ഷീനയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ശാരീരിക അസ്വസ്ഥതകളും അവശതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ ഹര്‍ഷീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest