Kerala
മറയൂരില്‍ റിട്ട.എസ്.ഐയെ വെട്ടിക്കൊന്ന സംഭവം; സഹോദരിയുടെ മകന് അറസ്റ്റില്‍
അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപന കാരണം.
ഇടുക്കി| മറയൂരില്‍ റിട്ടയര്‍ഡ് എസ്.ഐ ലക്ഷ്മണനെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരിയുടെ മകന് കാന്തല്ലൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.
ഇന്നലെ വൈകിട്ട് മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം നടന്നത്. വെട്ടേറ്റ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട് പോലീസില്‍ നിന്ന് സബ് ഇന്‍സ്പെക്ടറായാണ് ലക്ഷ്മണന് വിരമിച്ചത്.
---- facebook comment plugin here -----