Connect with us

Kerala

സി പി ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; അപലപിച്ച് സി പി എം ജില്ലാ സെക്രട്ടറി

കുറ്റക്കാര്‍ക്കെതിരെ സംഘാനാപരമായും നിയമപരമായും ഉള്ള എല്ലാ നടപടിയും സ്വീകരിക്കും.

Published

|

Last Updated

പത്തനംതിട്ട |  സി പി ഐ നേതാക്കളെ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാനിടയായ സംഭവത്തെ അപലപിക്കുന്നതായി സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു . പത്തനംതിട്ടയില്‍ സി പി എം- സി പി ഐ ജില്ലാ നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ സംഘാനാപരമായും നിയമപരമായും ഉള്ള എല്ലാ നടപടിയും സ്വീകരിക്കും.

ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയനും പ്രതികരിച്ചു. സി പി എമ്മിന്റെ ഉറപ്പ് വിശ്വസിക്കുന്നതായും സി പി ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശത്ത് വ്യാപകമായി സി പി ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേ അക്രമണം ഉണ്ടായി. ഇതിന് പിന്നാലെ എ ഐ വൈ എഫ് പ്രവര്‍ത്തകരെ നടുറോഡിലിട്ട് മര്‍ദ്ദിച്ച ശേഷം അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സി പി ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്.