Connect with us

National

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രദേശത്തെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഉൾപ്പെടെയാണ് നടപടി.

Published

|

Last Updated

ഇംഫാൽ | മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രദേശത്തെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഉൾപ്പെടെയാണ് നടപടി.

ജൂലൈ 19 ന് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെജ മണിപ്പൂർ പോലീസ്, തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷന്റെ സ്‌റ്റേഷൻ ചുമതലക്കാരനെയും മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഭൂരിപക്ഷ സമുദായത്തിലെ ചിലർ നിരന്തരം സമ്മദർദം ചെലുത്തിയെങ്കിലും നടപടി തിരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മെയ് 3 ന് ഭൂരിപക്ഷം വരുന്ന മെയ്തിയും ഗോത്രവർഗ കുക്കി സമുദായവും തമ്മിൽ സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങളൾ അവസാനിപ്പിക്കാൻ മണിപ്പൂർ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

---- facebook comment plugin here -----

Latest