Connect with us

Kerala

ബാലറ്റ് കാണാതായ സംഭവം; പെരിന്തൽമണ്ണയിൽ പരിശോധന

ബാലറ്റുകൾക്ക് തകരാറൊന്നും പറ്റിയിട്ടില്ലെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ

Published

|

Last Updated

പെരിന്തൽമണ്ണ  | നിയമസഭാ തിരഞ്ഞെടുപ്പിലെ സർവീസ് ബാലറ്റ് പെട്ടി കാണാതാവുകയും പിന്നീട് ജില്ലാ സഹകരണ ജോ. രജിസ്റ്റ്രാറുടെ ഓഫീസിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പരിശോധന.  പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച ബാലറ്റ് പെട്ടി 20 കിലോ മീറ്റർ ആകലെയുള്ള ജില്ലാ സഹകരണ ജോ. രജിസ്റ്റ്രാറുടെ ഓഫീസിലെത്തിയതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

എന്നാൽ, ബാലറ്റുകൾക്ക് തകരാറൊന്നും പറ്റിയിട്ടില്ലെന്നും ബാലറ്റ് എങ്ങനെ കാണാതായതെന്ന് അന്വേഷിക്കുമെന്നും പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

എൽ ഡി എഫ് സ്ഥാനാർഥിയായ കെ പി മുസ്തഫയുടെ ഹർജി പ്രകാരം ബാലറ്റ് ഹൈക്കോടതിയിലേക്ക് മാറ്റാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ബാലറ്റുകളിലൊന്ന് കാണാതായത് പുറത്തറിയുന്നത്. ഇതേതുടർന്ന് നടന്ന പരിശോധനയിലാണ് മറ്റൊരിടത്ത് നിന്ന് ബാലറ്റ് കണ്ടെത്തിയത്.

Latest