Connect with us

private bus

സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം: ഡ്രൈവർ കസ്റ്റഡിയിൽ

കോട്ടയം പവര്‍ഹൗസ് ജംഗ്ഷന് സമീപമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിരാം ബസില്‍ നിന്ന് തെറിച്ചുവീണത്.

Published

|

Last Updated

കോട്ടയം | സ്‌കൂള്‍ വിദ്യാര്‍ഥി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കൈനടി സ്വദേശി മനീഷിനെയാണ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം- കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചിപ്പി’ ബസ്സിന്റെ ഡ്രൈവര്‍ ആണിയാൾ.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോട്ടയം പവര്‍ഹൗസ് ജംഗ്ഷന് സമീപമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിരാം ബസില്‍ നിന്ന് തെറിച്ചുവീണത്. ഇറങ്ങാനായി ചവിട്ടുപടിക്ക് സമീപമുള്ള കമ്പിയിൽ പിടിച്ചിരിക്കുകയായിരുന്ന വിദ്യാർഥി, പെട്ടെന്ന് പുറത്തേക്ക് വീഴുകയായിരുന്നു ബസിൻ്റെ വാതിൽ അടച്ചിരുന്നില്ല. റോഡിൽ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല.

അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകുകയും ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ബസ്സും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest