Kerala
ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍
ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലെ ബന്ധവും അന്വേഷിക്കും
പാലക്കാട് | നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍, തെക്കുമുറി വേലായുധന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തത്തമംഗലം ജി യു പി സ്‌കൂളിലെ ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞ് പരിപാടി തടസ്സപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.